യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 1 October 2011

മാര്‍തോമ ചെറിയപള്ളിപ്പെരുന്നാള്‍: പ്രധാന ദിവസങ്ങളില്‍ സുരക്ഷയും വാഹന ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി

കോതമംഗലം: മാര്‍തോമ ചെറിയപള്ളിയില്‍ പരി. ബാവയുടെ 326-ാം ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന ദിവസങ്ങളില്‍ വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. വാഹനങ്ങള്‍ക്ക് കോതമംഗലം നഗരത്തില്‍ പ്രവേശിക്കുന്നതിന് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബര്‍ 2, 3 തീയതികളില്‍ മൂവാറ്റുപുഴ ഡിവൈഎസ്​പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 5 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും 50 എസ്‌ഐമാരുടേയും 450 കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന 500 അംഗ പോലീസ് സേനയെ വിന്യസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. നിരത്തിലും പള്ളി പരിസരങ്ങളിലും നിരവധി ഒളിക്യാമറകള്‍ സ്ഥാപിക്കും. ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ഈ ദിവസങ്ങളില്‍ കൊച്ചി ഷാഡോ പോലീസിന്റെ സേവനവും ഉണ്ടായിരിക്കും.
നഗരത്തിലും പള്ളി പരിസരത്തും ഭിക്ഷാടനം പൂര്‍ണ്ണമായി നിരോധിച്ചു. ഭിക്ഷാടനത്തിന്റെ മറവില്‍ മോഷ്ടാക്കള്‍ തമ്പടിക്കുവാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഭിക്ഷാടനം നിരോധിച്ചത്.

No comments:

Post a Comment