യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 30 October 2011

മന്ത്രി ടി എം ജേക്കബ്‌ അന്തരിച്ചു


                                                                                 


"സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ
********************
"സംസ്ഥാനം കണ്ട ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകരില്‍ ഒരാള്‍. യാക്കോബായ സുറിയാനി സഭയുടെ അഭിമാനം. ഈ നഷ്ടം നികത്താനാകാത്തത്" : ശ്രേഷ്ഠ കാതോലിക്ക ബാവ
********************
"കേരള സമൂഹത്തിനു, പ്രത്യേകിച്ച് സുറിയാനി സഭയ്ക്ക് തീരാ നഷ്ട്ടം ആണ് ഈ വേര്‍പാട്.": ഡോ. കൂറിലോസ് ഗീവര്‍ഗീസ് മെത്രാപോലീത്ത
                                                           ***********************
കമാണ്ടര്‍ ടി എം ജേക്കബിന്റെ നിര്യാണത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്, യൂത്ത് അസോസിയേഷന്‍ അഖില മലങ്കര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.  
                                                                   


കൊച്ചി: ഭക്ഷ്യ, സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം. ജേക്കബ്‌(61) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഹെപ്പറ്റൈറ്റിസ്‌ രോഗബാധയെത്തുടര്‍ന്നു കഴിഞ്ഞ മാസം പത്തിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെന്നു കേട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വഷളായി. തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു.
നേരത്തേ കെ. കരുണാകരന്‍ മന്ത്രിസഭയിലും എ.കെ. ആന്റണി മന്ത്രിസഭയിലുമായി വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പിറവത്തുനിന്നുള്ള നിയമസഭാംഗമാണ്‌.
ഡെയ്‌സിയാണു ഭാര്യ. കേരള യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌) നേതാവ്‌ അനൂപ്‌ ജേക്കബ്‌ മകനാണ്‌. മകള്‍ അമ്പിളി.1950 ല്‍ ടി.എസ്‌. മാത്യു, അന്നമ്മ മാത്യു എന്നിവരുടെ മകനായാണു ജനിച്ചത്‌. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെത്തി.
പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിച്ച അദ്ദേഹം പിറവത്തുനിന്ന്‌ 1977 ലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. അന്ന്‌ 27 വയസായിരുന്നു. പിറവത്തുനിന്നും കോതമംഗലത്തുനിന്നുമായി എട്ടു തവണ നിയമസഭാംഗമായി.കെ. കരുണാകരന്‍ രൂപം നല്‍കിയ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ച കുറച്ചുകാലമൊഴിച്ചാല്‍ എല്ലാ കാലത്തും ടി.എം. ജേക്കബ്‌ യു.ഡി.എഫിനൊപ്പമായിരുന്നു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരിലൊരാളായാണു ജേക്കബിനെ കണക്കാക്കുന്നത്‌. ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച്‌ അവതരിപ്പിക്കുന്നതിലുമുള്ള പ്രാവീണ്യവും കൃത്യതയും അദ്ദേഹത്തെ എല്ലാ കാലത്തും പല രാഷ്‌ട്രീയക്കാരില്‍നിന്നും വ്യത്യസ്‌തനാക്കിയിരുന്നു.

No comments:

Post a Comment