യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 18 November 2011

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികള്‍ കട്ടച്ചിറ പള്ളിയില്‍

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളടങ്ങുന്ന 20 അംഗ സംഘം ഞായറാഴ്ച കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നു.മോര്‍ ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിക്കും.തുടര്‍ന്ന് ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു അഭി.തിരുമേനിമാര്‍ നേതൃത്വം നല്‍കുന്നു. ഏവരെയും പരിശുദ്ധ അമ്മയുടെ നാമത്തില്‍ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.  

No comments:

Post a Comment