യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 4 November 2011

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നില്ല: യാക്കോബായ സഭ

സഭാ വിശ്വാസികളില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അംഗങ്ങളായിട്ടുള്ളവര്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ ഒരു നിലപാടും സഭ കൈക്കൊള്ളാറില്ല. രാഷ്ട്രീയവിഷയങ്ങളില്‍ യാക്കോബായ സുറിയാനി സഭ എന്നും നിഷ്പക്ഷമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. സഭയുടെ ...ഔദ്യോഗിക നിലപാടും അതുതന്നെയാണെന്ന് സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിനിര്‍ണയം അടക്കമുള്ള തീരുമാനങ്ങളില്‍ ഒരുതരത്തിലുമുള്ള സ്വാധീനം ചെലുത്തുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. ജനാധിപത്യപ്രക്രിയയില്‍ സമുദായരാഷ്ട്രീയതാത്പര്യങ്ങള്‍ക്കതീതമായി രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തിരഞ്ഞെടുക്കുവാനുള്ള വിവേചനാധികാരം ജനങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് യാക്കോബായ സഭ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment