യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 6 December 2011

യാക്കോബായ സഭ ആരാധനാ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തും

പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1998ലെ കോടതിവിധി സംബന്ധിച്ച ചില വസ്തുതകള്‍ അടുത്തയിടെയുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെളിച്ചത്തായതിനെ തുടര്‍ന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. '98ലെ വിധി മുഴുവന്‍ ഇടവകക്കാര്‍ക്കും ബാധകമാണെന്നായിരുന്നു ഇക്കാലമത്രയുമുള്ള വിശ്വാസം.


മൂന്നിലൊന്ന് വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനും മൂന്നില്‍രണ്ട് വീതം യാക്കോബായ പക്ഷത്തിനും എന്ന നിലയില്‍ പള്ളിയില്‍ വീതക്രമം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യാക്കോബായ പക്ഷക്കാരായിരുന്ന വൈദികര്‍ മറുഭാഗം ചേര്‍ന്നതിനാലാണ് യാക്കോബായ പക്ഷത്തിന് വൈദികരില്ലാതായതെന്ന് ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ പറഞ്ഞു.

വൈദികര്‍ കൂറുമാറിയാല്‍ അവര്‍ മാത്രമേ മാറുന്നുള്ളുവെന്നും വീതക്രമം പഴയരീതിയില്‍ തന്നെ ആ വിഭാഗത്തിനു തന്നെയായിരിക്കുമെന്നുമുള്ള മുന്‍കാല വിധികള്‍ മാനിക്കപ്പെടണമെന്നും, ആനിലയ്ക്ക് യാക്കോബായസഭ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍, തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യവും വീതക്രമവും നടപ്പിലാക്കാന്‍ യാക്കോബായസഭ സഹനസമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പിറവം വലിയപള്ളി ഹാളില്‍ കൂടിയ പത്രസമ്മേളനത്തില്‍ ഇടവക മാനേജിങ് സമിതിയംഗങ്ങളായ ബേബി മാത്യു മംഗലത്ത്, ഷെവ. പി.ടി. ജോര്‍ജ് പൊന്നാട്ട്, തമ്പി പുതുവാക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment