യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 6 December 2011

സംയുക്ത പ്രാര്‍ത്ഥന സമ്മേളനം

പത്തനംത്തിട്ട: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ പ്രാര്‍ഥനായോഗങ്ങളുടെ സംയുക്ത പ്രാര്‍ത്ഥന സംഗമം ഇന്ന് രാവിലെ 10 ന് St.മേരീസ്‌ സുറിയാനി കത്തീഡ്രലില്‍ നടക്കും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി: യൂഹാനോന്‍ മോര്‍ മീലത്തിയോസ് തിരുമേനി ഉദ്ഖാടനം ചെയും. ഫാ. അരുണ്‍ എബ്രഹാം നല്ലില പ്രഭാഷണം നടത്തും. സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം ഗാനശ്രിശൂഷ നടത്തും.

No comments:

Post a Comment