യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 16 December 2011

ചക്കുവരയ്ക്കല്‍ യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി



കൊട്ടാരക്കര: ചക്കുവരയ്ക്കല്‍ മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പ്പെരുന്നാളും കണ്‍വെന്‍ഷനും കൊടിയേറി. 20ന് കൊടിയിറങ്ങും.

16ന് 10ന് കുടുംബധ്യാനം ഫാ.മാത്യൂസ് തോക്കുപറയുടെ നേതൃത്വത്തില്‍ നടക്കും. വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7ന് സുവിശേഷ പ്രസംഗം. 18ന് കുര്‍ബാനയ്ക്ക് ഐസക്ക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. 19ന് വൈകിട്ട് 6ന് ഭക്തിനിര്‍ഭരമായ റാസ അഞ്ചനാംകുന്ന് കുരിശടിയില്‍ നിന്ന് ആരംഭിക്കും. 20ന് 8.15ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പു കഴിഞ്ഞ കൊടിയിറങ്ങും. 

No comments:

Post a Comment