റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ സെന്റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ യാക്കോബ് മഫ്സ്ക്കോബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നവംബര്‍ 27 രാവിലെ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയും പരിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. ഇടവക വികാരി ഫാ പ്രിന്‍സ് മണ്ണത്തൂര്‍ പരിശുദ്ധന്റെ ജീവിതത്തെക്കുറിച്ച് വിവരിച്ചു കൊണ്ടുള്ള പ്രസംഗവും നടത്തി. തുടര്‍ന്ന് സ്നേഹ വിരുന്നും നടത്തി.

No comments:
Post a Comment