യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 2 December 2011

പള്ളിത്തര്‍ക്കം: മുഖ്യമന്ത്രി വിളിച്ച യോഗത്തിലും തീരുമാനമായില്ല

തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരുവിഭാഗങ്ങളുമായി പ്രത്യേകം പ്രത്യേകമായിരുന്നു ചര്‍ച്ച. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളുയരാത്തതിനാല്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ച നടന്നില്ല.
യാക്കോബായ സഭയ്ക്ക്  പ്രത്യേക പള്ളിയെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. യാക്കോബായ സഭയുടെ  ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment