യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 29 December 2011

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍



പിറവം: ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ 30, 31 തീയതികളില്‍ നടക്കും. തീയ്‌ക്കെടുത്ത മാര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ ഓര്‍മപെരുന്നാളാണ് ഇവിടത്തെ പ്രധാന പെരുന്നാള്‍. പെരുന്നാളിന് മുന്നോടിയായി വികാരി ഫാ.ജോയി ആനക്കുഴി കൊടിയുയര്‍ത്തി.

വെള്ളിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ഥന, രാത്രി 8ന് പെരിയപ്പുറം സെന്റ്‌ജോണ്‍സ് ചാപ്പലിലേക്ക് പ്രദക്ഷിണം എന്നിവയുണ്ട്. സമാപനദിവസമായ 31ന് രാവിലെ 9ന് കുര്‍ബാന, 11ന് സ്ലീബ എഴുന്നള്ളിപ്പ്, 12ന് നേര്‍ച്ചസദ്യ തുടര്‍ന്ന്പ്രദക്ഷിണം എന്നിവയുണ്ട്.

No comments:

Post a Comment