യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 24 December 2011

കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ്‌മെത്രാപ്പോലീത്ത കണ്ണുകള്‍ ദാനം ചെയ്തു



പത്തനംതിട്ട: മലങ്കര ക്‌നാനായസഭ കല്ലിശ്ശേരി മേഖലാധിപന്‍ കുറിയാക്കോസ് മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാഴ്ച നേത്രദാനസേനയ്ക്ക് കണ്ണുകള്‍ കൈമാറാനുള്ള സമ്മതപത്രം കൈമാറി. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും കാഴ്ചനേത്രദാനസേന ചെയര്‍മാനുമായ ബ്ലെസി മെത്രാപ്പോലീത്തയുടെ സമ്മതപത്രം ഏറ്റുവാങ്ങി.

രണ്ടുവര്‍ഷം കൊണ്ട് 12 പേര്‍ക്ക് കണ്ണുകള്‍ ദാനമായി നല്‍കിയിട്ടുണ്ടെന്ന് കാഴ്ചനേത്രദാനസേന ജനറല്‍ സെക്രട്ടറി റോഷന്‍ റോയി മാത്യു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദാനമാണിതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

No comments:

Post a Comment