യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 24 December 2011

ക്രിസ്മസ്-നവവത്സര ആഘോഷങ്ങള്‍

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ശനിയാഴ്ച വൈകിട്ട് 7ന് തുടങ്ങി. വികാരിമാരായ ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. ബേബി മാനാത്ത് എന്നിവര്‍ നേതൃത്വംനല്‍കി.

ജനവരി ഒന്നിന് വൈകിട്ട് 3ന് ക്രിസ്മസ് ട്രീ അലങ്കാരമത്സരം തുടങ്ങും. സന്ധ്യാപ്രാര്‍ഥനയും നടക്കും. പൊതുസമ്മേളനം ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. വി.പി. സജീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

No comments:

Post a Comment