യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 24 December 2011

ക്രിസ്മസ് ആഘോഷിച്ചു

കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് തോമസ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ക്രിസ്മസ് ആഘോഷം നടത്തി.

പ്രിന്‍സിപ്പല്‍ പ്രൊഫ. വി.കെ. യോയാക്കിയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്ത് ക്രിസ്മസ്‌സന്ദേശം നല്‍കി. കെ.വി. രേഖ, ചെയര്‍മാന്‍ ജിതിന്‍ ബാബു, വൈസ് ചെയര്‍മാന്‍ മീര മത്തായി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment