യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 27 December 2011

ദൈവവചനം ഉള്‍ക്കൊള്ളാന്‍ ഹൃദയം ഒരുക്കണം: യാക്കോബ്‌ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്ത

കോലഞ്ചേരി: ദൈവീകവചനം ഉള്‍ക്കൊള്ളണമെന്ന്‌ യാക്കോബ്‌ മോര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവിന്റെ ജീവനുള്ള വചനമാണ്‌ കേള്‍ക്കുന്നതെന്നും ഇത്‌ മനുഷ്യന്‌ മാനസാന്തരത്തിലേക്കുള്ള വഴിയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വഴിയും ലക്ഷ്യവും ഒന്നായി കാണുന്നത്‌ ദൈവീക ജീവിതത്തിലാണെന്ന്‌ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. രണ്ടാംദിവസത്തെ യോഗത്തില്‍ മുഖ്യവചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.

വഴിയറിയാതെ നാശത്തിലേക്കു പോകുമ്പോള്‍ ദൈവവചനം വിശുദ്ധിയിലേക്കു നയിക്കും. ഭൗതീക നേട്ടങ്ങള്‍ക്കുവേണ്ടി ദൈവവചനം സ്‌ഥാനത്തും അസ്‌ഥാനത്തും ഉപയോഗിക്കുന്ന പ്രവണത ദൈവീക വിശുദ്ധി കളങ്കപ്പെടുത്തുന്നവരാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, റവ. ഡോ. ആല്‍ബര്‍ട്ട്‌ റൗഹ്‌, ജോര്‍ജ്‌ മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment