യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 10 January 2012

നടമേല്‍ പള്ളി പെരുന്നാള്‍ നാളെ കൊടിയേറും


തൃപ്പൂണിത്തുറ: നടമേല്‍ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ വിത്തുകള്‍ക്കുവേണ്ടി വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാളിന്‌ നാളെ കൊടിയേറും. രാവിലെ ഏഴിന്‌ കുര്‍ബാന, തുടര്‍ന്ന്‌ രാത്രി ഏഴിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത കൊടിയേറ്റം നിര്‍വഹിക്കും. 7.15ന്‌ സന്ധ്യാപ്രാര്‍ഥന. 

13ന്‌ രാവിലെ ഏഴിന്‌ കുര്‍ബാന, വൈകിട്ട്‌ ആറിന്‌ സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന്‌ ഭക്‌തിഗാനമേള. 14ന്‌ രാവിലെ എട്ടിന്‌ ക്‌നാനായ ഭദ്രാസനത്തിന്റെ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ പള്ളിസാധനങ്ങള്‍ ആഘോഷമായി എഴുന്നള്ളിക്കുന്നു. വൈകിട്ട്‌ ആറിന്‌ സന്ധ്യാനമസ്‌കാരം, തുടര്‍ന്ന്‌ ചാത്താരി കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണം, ആശീര്‍വാദം.

15ന്‌ രാവിലെ ഏഴിന്‌ മുളേരിക്കല്‍ ബെന്യാമിന്‍ റമ്പാന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, ഒമ്പതിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മോര്‍ ബര്‍ണാബാസ്‌, മോര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കം, പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കണ്ടത്തില്‍ തോമസ്‌ കോറെപ്പിസ്‌കോപ്പക്ക്‌ ഉപാരസമരര്‍പ്പണം എന്നീ ചടങ്ങുകള്‍ നടക്കും. 11.30 മുതല്‍ രണ്ടുവരെ നേര്‍ച്ചസദ്യ, വൈകിട്ട്‌ ആറിന്‌ സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന്‌ പഴയ ബസ്‌ സ്‌റ്റാന്‍ഡിലെ കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണം, പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ഫാ. ജേക്കബ്‌ കുരുവിള, ഫാ. സെബു പോള്‍, ട്രസ്‌റ്റിമാരായ സ്ലീബാ കരിപ്പിള്ളില്‍, ജോസഫ്‌ ചാലുവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment