യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 24 February 2012

കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധവുമായി മാമ്മലശ്ശേരിക്കാര്‍ പിറവത്തേക്ക്

പിറവം: സഭാ തര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് പരാതി. 24ന് പിറവത്ത് യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാക്കോബായ സഭ പരാതി നല്‍കും. ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയ വിശ്വാസികളെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് യാക്കോബായ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലും ട്രസ്റ്റി ജേക്കബ്ബ് മാത്യുവും ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകള്‍ പ്രകാരം വിശ്വാസികള്‍ക്ക് രാമമംഗലം പോലീസ്‌സ്റ്റേഷന്‍ പരിധിയിലോ മാമ്മലശ്ശേരി പള്ളിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലോ പ്രവേശിക്കുവാന്‍ പാടില്ല. ഇന്ന് രണ്ടു മണിയ്ക്ക് പിറവത്ത് നടക്കുന്ന പ്രതിഷേധ യോഗത്തിനു ശേഷമായിര്‍ക്കും മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കുന്നത്.

No comments:

Post a Comment