യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 24 February 2012

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞം 40 നാള്‍ പിന്നിട്ടു

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്നുവരുന്ന പ്രാര്‍ഥനാ യജ്ഞം 40 ദിവസം പിന്നിട്ടു. പ്രധാന പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിനായി നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിന് മെത്രാപ്പോലീത്തമാരായ അഭി.ഗീവര്‍ഗീസ് മോര്‍ ബര്‍ണ്ണബാസ്, അഭി.കുര്യാക്കോസ് മോര്‍ ക്ലിമിസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പൂജോര്‍ജ് തുകലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനായജ്ഞത്തില്‍ സംബന്ധിച്ചു

No comments:

Post a Comment