യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 3 February 2012

അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും

നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍ നിന്നുമാണ് ദീപശിഖ തെളിക്കുന്നത്.
മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര മഞ്ഞനിക്കരയിലെത്തിച്ചേരു.
പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും.

No comments:

Post a Comment