യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 21 March 2012

അനൂപ് ജേക്കബിന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി



പിറവം: അനൂപ് ജേക്കബിന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പിറവത്ത് തിളക്ക മാര്‍ന്ന വിജയം കരസ്ഥമാക്കിയ ശ്രീ അനൂപ് ജേക്കബിന് വലിയ പള്ളിയിലെ കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് വരവേല്‍പ്പ് നല്‍കിയത്. ശ്രീ അനൂപ് ജേക്കബിന്റെ ആദ്യ പൊതു ചടങ്ങാണ് പിറവം വലിയ പള്ളിയില്‍ നടന്നത് . പിറവം വലിയ പള്ളിയില്‍ വന്നു പ്രാര്‍ഥിച്ചതിന് ശേഷമാണ് താന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചതെന്നും തന്റെ പിതാവും അങ്ങനെ തന്നെയാണ് ചെയ്തിരുന്നതെന്നും ശ്രീ അനൂപ് ജേക്കബ് പറഞ്ഞു. തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പള്ളിയില്‍ നിന്നുള്ള അനുഗ്രഹമുണ്ടന്നും അദ്ദേഹം പറഞ്ഞു. പള്ളിയില്‍ എത്തിയ ശ്രീ അനൂപ് ജേക്കബിനെ ഫാ സ്കറിയ വട്ടക്കാട്ടില്‍ , ഫാ വര്‍ഗീസ് പനചിയില്‍, ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് സംബന്ധിച്ചു

No comments:

Post a Comment