പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കുറിലോസ് തിരുമനസ്സിന്റെ പരിപാവനമായ സ്മരണയുടെ നിറവില്‍ കൊല്ലം-നിരണം-തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം അടൂര്‍ മിഖായേല്‍ മോര്‍ ദിവന്യസിയോസ് ദയറായില്‍ വച്ച് കൊല്ലം ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മോര്‍ തേവോദോസിയോസ് തിരുമനസ്സിലെ മഹനീയ അധ്യക്ഷതയില്‍ നടത്തപ്പെട്ടു.തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. യുഹാനോന്‍ മോര്‍ മിലിത്തിയോസ് ഉത്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി. കൂറിലോസ് തിരുമേനി ക്ലാസ്സെടുത്തു. പഴന്തോട്ടം St. മേരീസ് പള്ളിയില്‍ നടന്ന പോലീസ് ലാത്തിചാര്‍ജിലും സഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടിലുള്ള പ്രതിഷേത പ്രമേയം വെരി. റവ. തറയില്‍ തോമസ് കോറെപ്പിസ്കോപ്പ അവതരിപ്പിച്ച.
പരിശുദ്ധ സഭയുമായി ആരാധന ഐക്യമുള്ള കോപ്ടിക് സഭയുടെ തലവന്റെ ദേഹ വിയോഗത്തിലുള്ളഅനുശോചന പ്രമേയം വെരി. റവ. സ്റ്റീഫെന്‍ എബ്രഹാം കോറെപ്പിസ്കോപ്പ അവതരിപ്പിച്ചു. പരിശുദ്ധ സഭയുടെ വൈദിക ട്രസ്ടീ വെരി. റവ. ഡോ. കണിയാപറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോറെപ്പിസ്കോപ്പയുടെ നൂറാം ജന്മദിനത്തിലും അദ്ധേഹത്തിനു ലഭിച്ച പുതിയ സ്ഥാനതിനുമുള്ള അനുമോദന പ്രമേയം റവ. ഫാ. ജോര്‍ജ് പെരുമ്പട്ടെത്തു അവതരിപ്പിച്ചു.ഉച്ച നമസ്കാരത്തോടെ യോഗം അവസാനിച്ചു
No comments:
Post a Comment