Tuesday, 17 April 2012
സണ്‍ഡേ സ്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഓര്‍ത്തഡോക്സ് വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചു
പിറവം.തര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയുടെ പള്ളിയുടെ സണ്‍ഡേ സ്കൂള്‍ ക്ളാസില്‍ യാക്കോബായ സഭാംഗങ്ങളായ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഓര്‍ത്തഡോക്സ് വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചു.പള്ളിയുടെ സമീപത്തുള്ള മന്ദിരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ മാമലശേരി സ്വദേശികളായ മുകളേല്‍ ഷാജു(50), വടക്കേത്തടത്തില്‍ ഡോളി ജോര്‍ജ്(35), തണ്ടാപ്പിള്ളില്‍ ജോളി ജോസ്(54), കരോട്ടുപുത്തന്‍പുരയില്‍ ഗ്രീഷ്മ(19) എന്നിവരെ പിറവം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മാമലശേരി തെങ്ങുംതോട്ടത്തില്‍ ബിജു(44)വിനെ രാമമംഗലം പൊലീസ് അറസ്റ്റു ചെയ്തു. ഒാഫിസിലെ അലമാരകളും തല്ലിത്തകര്‍ത്തതായി ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഇതിനു ശേഷവും സ്കൂള്‍ പരിസരത്തു നിന്നിരുന്ന ഇയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാക്കോബായ സഭാംഗങ്ങള്‍ പള്ളി പരിസരത്തു തടിച്ചുകൂടി. പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment