യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 17 April 2012

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകള്‍ക്ക് യാക്കോബായ സഭ തയ്യാറാണെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ അറിയിച്ചു

ന്യൂഡല്‍ഹി: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകള്‍ക്ക് യാക്കോബായ സഭ തയ്യാറാണെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നാലു മധ്യസ്ഥരെ നിയോഗിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment