യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 27 April 2012

സഭയെ ഭരണാധികാരികള്‍ നിരന്തരം പീഡിപ്പിക്കുന്നു- ശ്രേഷ്ഠ ബാവ

 


കോലഞ്ചേരി: യാക്കോബായ സഭയെ ഭരണകര്‍ത്താക്കള്‍ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴ അരമന, സഭയ്ക്ക് അവകാശപ്പെട്ടതാണെന്നും അവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് മെയ് നാലിന് രാവിലെ 10ന് മൂവാറ്റുപുഴയില്‍ ധര്‍ണ നടത്തുമെന്നും ബാവ പറഞ്ഞു. കോലഞ്ചേരി, മാമ്മലശ്ശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, കണ്യാട്ടുനിരപ്പ്, പഴന്തോട്ടം എന്നീ പള്ളികളില്‍ സഭയെ സര്‍ക്കാര്‍ വഞ്ചിച്ചു. പിറവം ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയില്ല. മാത്രമല്ല, പഴന്തോട്ടത്ത് വിശ്വാസികളെ മര്‍ദിക്കുകയും ചെയ്തു. 

ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭയില്‍ പെട്ട എം.എല്‍.എ. മാരുമായി ചര്‍ച്ച ചെയ്ത് നടപടിയെടുക്കും. അനുഭാവപൂര്‍വമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മൂവാറ്റുപുഴയില്‍ ബഹുജന റാലി സംഘടിപ്പിക്കും. ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധയോഗങ്ങള്‍, ധര്‍ണ, പ്രാര്‍ത്ഥനാ യജ്ഞം, നിരാഹാരം തുടങ്ങിയ സമരമുറകളിലേക്ക് സഭയ്ക്ക് നീങ്ങേണ്ടി വരും. കോടതിക്കുപുറത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബാവ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍, സി.കെ. ഷാജി, കെ.എ. തോമസ്, സ്ലീബ ഐക്കരക്കുന്നത്ത്, ബാബുപോള്‍ എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment