
പിറവം: ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ട് മാമാലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം 12 ദിവസം പിന്നിട്ടു. പ്രാര്‍ത്ഥനായജ്ഞത്തിനു പിന്തുണ അര്‍പ്പിച്ചു കോലഞ്ചേരി മേഖല യൂത്ത് അസോസിയേഷന്‍ കാവുങ്കടയില്‍ നിന്നും മാമാലശ്ശേരി പള്ളിയിലേയ്ക്ക് റാലി നടത്തി. റാലിയില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് റവ ഫാ. എല്‍ദോസ് കക്കാടന്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.മുന്‍ അഖില മലങ്കര വൈസ് പ്രസിഡണ്ട് റവ.ഫാ ജോയി ആനക്കുഴി റവ.ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment