യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 25 May 2012

Struggle for Justice into Day 9 All Metrapolitians of Jacobite Syrian Orthodox Church took part in the "Praarthana Yajnjam" at Mamalassery



ചരിത്രം സാക്ഷി - ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും അഭി മെത്രാപ്പോലിത്തമാരും മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലേക്ക്എഴുന്നള്ളി വന്നു.
 
മാമാലശ്ശേരി:ആരാധന സ്വാതന്ത്ര്യം ലഭിക്കണ മെന്നാവശ്യപ്പെട്ട്‌ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യെന്ജ്ജത്തിനു അനുഗ്രഹം ചൊരിയുന്നതിനായി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും മലങ്കര സഭയിലെ മെത്രാപ്പോലിത്തമാരും പള്ളിയിലേയ്ക്ക് എഴുന്നുള്ളിയത്‌ സഭ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു.പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടക്കുന്ന സുന്നഹദോസിന്റെ ഇടയില്‍ ആണ് അഭി.പിതാക്കന്മാര്‍ മാമാലശ്ശേരി മാര്‍ മിഖായേല്‍ ഇടവകയുടെ കണ്ണീരൊപ്പുന്നതിനായി എത്തിയത് .തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്ക്കാരം നടന്നു.
മമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി തുറന്നു യാക്കോബായ സഭയുടെ വൈദീകന്‍ കുര്‍ബ്ബാന ചൊല്ലാതെ ഈ സഹന സമരം അവസാനിപ്പിക്കുകയില്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍ പിന്നെ യാക്കോബായ സഭ പീഡനം അനുഭവിക്കുകയാണന്നും, പോലീസ് നെ ഉപയോഗിച്ച് സത്യാ വിശ്വാസികളെ അടിച്ചമര്‍ത്തുന്നത് ഇനിയും കണ്ടു നില്‍ക്കാന്‍ സഭയ്ക്ക് ആകില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

No comments:

Post a Comment