View
Photos
തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു. എറണാകുളം ജില്ലയിലെ പള്ളികളിലാണ് പ്രശ്‌നങ്ങളേറെയും നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും യാക്കോബായക്കാരായ വിശ്വാസികളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുകയാണെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ 25 ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പായി ബിഷപ്പുമാരുടെ സംഘം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചര്‍ച്ച നടത്തി.
സഭാ സിനഡിനുശേഷമാണ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ സേവേറിയോസ്,മുന്‍ മന്ത്രി ടി.യു.കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment