യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 22 May 2012

യാക്കോബായ സഭാ സുന്നഹദോസ്‌ 23 മുതല്‍



കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ 23, 24, 25 തീയതികളില്‍ നടക്കും. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടക്കുന്ന സുന്നഹദോസില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. സഭയിലെഎല്ലാ മെത്രാപ്പോലീത്തമാരും സംബന്ധിക്കും. പെന്തക്കോസ്‌തി ഞായറിനോട്‌ അനുബന്ധിച്ചു നടക്കുന്ന വാര്‍ഷിക സുന്നഹദോസാണിത്‌. ആരാധനയും വിശ്വാസങ്ങളും സംബന്ധിച്ച വിഷയങ്ങള്‍, സമകാലീന പള്ളിത്തര്‍ക്കങ്ങള്‍, സര്‍ക്കാരിന്റെ സമീപനം, പുതിയ ഭദ്രാസനങ്ങള്‍, ചുമതലകള്‍ തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയമാകും. മെത്രാന്മാരുടെ ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്‌. യാക്കോബായ സഭയുടെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് സഭ അവകാശമുറപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാമലശേരി, മാന്തളിര്‍, പഴന്തോട്ടം, പിറവം, കോലഞ്ചേരി, മണ്ണത്തൂര്‍, തൃക്കുന്നത്ത്‌ തുടങ്ങിയ പള്ളികളില്‍ സഭാതര്‍ക്കം രൂക്ഷമാണ്‌. ഈ സാഹചര്യത്തില്‍ പ്രതിഷേധസമരം പള്ളികള്‍ക്കു പുറത്തേക്കും വ്യാപിപ്പിക്കണമെന്ന സഭാസമിതികളുടെ നിര്‍ദേശവും സുന്നഹദോസ്‌ പരിശോധിക്കും.

No comments:

Post a Comment