യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 22 May 2012

പള്ളികളില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നവരെ നേരിടും: യാക്കോബായ സഭ



കൊച്ചി: യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ പള്ളി അടപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നീക്കങ്ങളെ ശക്‌തമായി നേരിടാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ നേതൃയോഗം തീരുമാനം കൈക്കൊണ്ടു. മാമലശേരി മോര്‍ മിഖായേല്‍ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ നടന്ന കൈയേറ്റശ്രമം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന്‌ യോഗം വിലയിരുത്തി. വടക്കന്‍ മേഖലകളിലെ പ്രത്യേകിച്ച്‌ കണ്ടനാട്‌ ഭദ്രാസനത്തിലെ സഭയുടെ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റ ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ കരുതലുള്ളവരായിരിക്കണമെന്ന്‌ നേതൃയോഗം ആഹ്വാനം ചെയ്‌തു. മാമലശേരി ഇടവകയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്ന പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു.സഭയുടെ ആവശ്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളുന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക്‌ സഹനസമരത്തിന്റെ വേദി മാറ്റുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി. സഭയുടെ ദേവാലയങ്ങള്‍ക്കും നേരെയുള്ള കൈയേറ്റ ശ്രമത്തിനെതിരേയും വിശ്വാസികളെ പീഡിപ്പിക്കുന്നതിനെതിരേയും എല്ലാ ദേവാലയങ്ങളിലും ഇന്ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം പ്രതിഷേധയോഗം ചേരണമെന്നും സഭയില്‍ സമാധാനമുണ്ടാകാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്‌തു. മെത്രാപോലീത്താമാരായ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, സഭാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment