യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 10 May 2012

പിറവത്ത് സംഘര്‍ഷം.

.

പിറവം: പിറവത്ത് യാക്കോബായ ഓര്‍ത്തഡോക്സ് സംഘര്‍ഷം.പിറവം വലിയ പള്ളി അങ്കണത്തില്‍ വച്ച് എഴിന്മേല്‍ കുര്‍ബ്ബാന നടക്കുന്നു എന്ന് ഓര്‍ത്തഡോക്സ് വിഭാഗം പരസ്യം ചെയ്തതാണ്‌ യാക്കോബായ സഭ ചോദ്യം ചെയ്തത്.തുടര്‍ന്ന് എസ് പി ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്കു വിളിക്കുകയും പിറവം പോലീസ് സ്റെഷനില്‍ വച്ച് മീഡിയേഷന്‍ സെല്ലിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥ അന്ഗീകരിച്ചു ചടങ്ങുകള്‍ നടത്താമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം രേഖാമൂലം എഴുതിതന്നു.(ഇതിന്‍റെ കോപ്പി പ്രസിദ്ധീകരിക്കുന്നതാണ് ) പിറവം വലിയ പള്ളിയില്‍ ഏഴിന്മേല്‍ കുര്‍ബ്ബാന എന്ന പേരിലാണ് ആര്‍ച്ചുകള്‍ ഉണ്ടാക്കിയിരുന്നത്. മാറ്റാമെന്നു ഓര്‍ത്തഡോക്സ് വിഭാഗം സമ്മതിച്ചു .

No comments:

Post a Comment