യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 13 June 2012

പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണം ആസൂത്രിതം - അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത.



പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു യാക്കോബായ സഭ നടത്തിയ പ്രതിഷേധ യോഗം സത്യവിശ്വാസ സംരക്ഷണസമിതി പ്രസിഡന്റും തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലിത്തയുമായ അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യുന്നു.
മാമാലശ്ശേരി: സഭ തര്‍ക്കം നിലനില്‍ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു യാക്കോബായ സഭ വിശ്വാസികള്‍ പിറവത്ത് പ്രതിഷേധ റാലി നടത്തി.പിറവം രാജാധി രാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആരംഭിച്ച റാലി പിറവം ടൌണ്‍ ചുറ്റി പള്ളിക്കവലയില്‍ സമാപിച്ചു.
സമാപനയോഗം സത്യവിശ്വാസ സംരക്ഷണസമിതി പ്രസിഡന്റും തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലിത്തയുമായ അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ വര്‍ഗീസ്‌ പുല്ട്ടേല്‍ സ്വാഗതം പറഞ്ഞു. യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയ്ക്കെതിരെ പാമ്പാക്കുടയില്‍ വച്ചുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും , അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് കുര്യാക്കോസിന്‍റെ മരണത്തിനു കാരണക്കാരെന്നും അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.ബൈക്കില്‍ പോവുകയായിരുന്ന കുര്യാക്കോസ് ആക്രമിക്കപ്പെതിന്റെ അടിസ്ഥാനത്തില്‍ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണമെന്നും,അടുത്ത കാലത്ത് യാക്കോബായ വിശ്വാസികള്‍ തുടര്‍ച്ചയായി ഇവിടെവച്ച് തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടതും,അന്വേഷിക്കണമെന്നു അഭി.മെത്രാപ്പോലിത്ത പറഞ്ഞു.
യാക്കോബായ സഭയ്ക്ക് തുടര്‍ച്ചയായി നീതി നിഷേധിക്കുകയാണന്നു തുടര്‍ന്ന് സംസാരിച്ച അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത പറഞ്ഞു.ഇനിയും ഇത്തരം നീക്കങ്ങള്‍ കണ്ടില്ലാന്നു നടിക്കാന്‍ സഭയ്ക്കാവില്ലന്നും ,സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തിയില്ലങ്കില്‍ സമരം സെക്രട്ടേറിയേറ്റിന് മുന്‍പിലേക്ക് വ്യാപിപ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുമെന്ന് അഭി മെത്രാപ്പോലിത്ത പറഞ്ഞു.

No comments:

Post a Comment