യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 13 June 2012

മേപ്രാല്‍ സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം



തിരുവല്ല : യാകൊബായ സുറിയാനി സഭയുടെ പൂര്‍ണ അധികാരത്തില്‍ ഉള്ള മേപ്രാല്‍ പള്ളി ഓഫീസ് കെട്ടിടവും പുണ്യശ്ലോകനായ കുരിയാക്കോസ് മോര്‍ കൂറിലോസ് തിരുമേനി താമസിച്ചിരുന്ന മുറിയും പൂട്ടിക്കാന്‍ ശ്രമം. നിരണം ഭദ്രാസനാധിപന്‍ അഭി ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ് മെത്രാപോലീത്ത ,സഹായ മെത്രാപോലീത്ത അഭി ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണബാസ് മെത്രാപോലീത്ത ,അഭി സഖറിയ മോര്‍ പോളികാര്പസ് മെത്രാപോലീത്ത തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശി .മെത്രാന്‍ കക്ഷിയിലെ വൈദികന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗുണ്ടകള്‍ ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് .മേപ്രാല്‍ പള്ളിയില്‍ ഇരു വിഭാഗവും തവണ വെച്ചാണ്‌ ആരാധനാ നടത്തുനത്.പള്ളി ഓഫീസ് കെട്ടിടം പൂര്‍ണ പോലീസ് സംരക്ഷണത്തില്‍ ആണ്.ബുധനഴിച്ച R D O നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തും

No comments:

Post a Comment