യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 3 September 2012

മമലശ്ശേരി പള്ളിയില്‍ യാക്കോബായ സഭ വി.കുര്‍ബ്ബാന അര്‍പ്പിച്ചു








മമലശ്ശേരി പള്ളിയില്‍ യാക്കോബായ സഭ വി.കുര്‍ബ്ബാന അര്‍പ്പിച്ചു



മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി തര്‍ക്ക്കം നിര്‍ണ്ണായക വഴിതിരുവില്‍. പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലി. യാക്കോബായ സഭ പള്ളിയുടെ പൂമുഘത്തു വികാരി ഫാ വര്‍ഗീസ്‌ പുല്യട്ടേല്‍ വി.കുര്‍ബ്ബാന അര്‍പിച്ചു. ഇടവക മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ്, മെത്രാപ്പോലിത്തമാരായ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ്. അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വന്‍ പോലീസ് സംരക്ഷണയില്‍ ആയിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്‌.സംഭവം അറിഞ്ഞു എത്തിയ യാക്കോബായ വിശ്വാസികളെ റോഡില്‍ വച്ച് തന്നെ തടഞ്ഞു. സംഭവം അറിഞ്ഞു എത്തിയ അഭി മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്തയെ പോലീസ് തടഞ്ഞു. പോലീസ് ജീപ്പില്‍ ആണ് ഓര്‍ത്തഡോക്സ് വൈദീകര്‍ എത്തിയത്.അവരെ തിരിച്ചു പോലീസ് ജീപ്പില്‍ തന്നെ തിരിച്ചു കൊണ്ട് പോയി. ഇതിനെത്തുടര്‍ന്നാണ് യാക്കോബായ സഭ പള്ളിയുടെ പൂമുഖത്തു വി. കുര്‍ബ്ബാന അര്‍പ്പിച്ചത്. ഇന്ന് കോടതി കേസ് പരിഗണിക്കാന്‍ ഇരിക്കുമ്പോഴാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനു അനുകൂലമായി വേണ്ടി പോലീസ് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചു യാക്കോബായ സഭ പ്രാര്‍ത്ഥന യെഞ്ഞ്ജം പള്ളിയുടെ പൂമുഖത്തേക്ക്‌ മാറ്റി. സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പള്ളിയില്‍ എത്തി. സഭയിലെ വിവിധ പള്ളികളില്‍ നിന്നായി വിശ്വാസികള്‍ മമലശ്ശേരിയിലേക്ക് എത്തികൊണ്ടിരിക്കുന്നു.

No comments:

Post a Comment