യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 14 September 2012

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ ഇടവക സംഗമം വര്‍ണാഭമായി



ബ്രിസ്‌റ്റോള്‍ എല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് സമാപനത്തോടനുബന്ധിച്ച് ഇടവക വികാരി ഫാ. തോമസ് പുതിയമഠത്തിന്റെ കാര്‍മികത്വത്തില്‍ ഫില്‍ട്ടണിലുള്ള സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പാച്ചോര്‍ നേര്‍ച്ചയും ഇടവക സംഗമവും നടത്തപ്പെട്ടു. വെസ്റ്റ്ബറി ഓണ്‍ ട്രൈമില്‍ ഉള്ള ന്യൂമാന്‍ ഹാളില്‍ വച്ച് നടന്ന ഇടവക സംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാകായിക പരിപാടികള്‍ വര്‍ണാഭമായി.  ജോഷി പോളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇടവകയുടെ സ്‌നേഹവിരുന്നും നടന്നു. പരിപാടികള്‍ക്ക് വികാരി ഫാ തോമസ് പുതിയമഠത്തില്‍, സെക്രട്ടറി ഷാജി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജേക്കബ്, തങ്കച്ചന്‍, മറ്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment