യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 14 September 2012

മലബാര്‍ ഭദ്രാസന അധ്യാപക സംഗമം നടത്തി



വയനാട്‌/മീനങ്ങാടി: മലങ്കര ജാക്കോെൈബറ്റ് സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസന അധ്യാപകസംഗമം ഭദ്രസനാധിപന്‍ സഖറിയാസ് മോര്‍ പിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോസഫ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.ഡോ.ജേക്കബ് മിഖായേല്‍, പ്രൊഫ. കെ.പി.തോമസ്, ഫാ.അനില്‍കൊമരിക്കല്‍, ഫാ.ഷൈജന്‍ മറുതല, ട്രസ്റ്റി ഷിജു താമരച്ചാലില്‍, അനില്‍ജേക്കബ് കീച്ചേരി, പി.എം.രാജു, പി.വി.സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ സ്റ്റാമ്പ് പ്രകാശനവും നടന്നു. എ.വി.പൗലോസ്, പി.പി.ഏലിയാസ്, ടി.പി.സജീഷ്, പി.എഫ്.തങ്കപ്പന്‍, ഇ.പി.ബേബി, കെ.ഒ.അബ്രഹാം, ടി.ജി.സജി, പി.എം.മാത്യു എന്നിവര്‍ നേതൃത്വം നല്കി.

No comments:

Post a Comment