യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 14 September 2012

തുമ്പമണ്‍ ഭദ്രാസനത്തിന്റെ ചാരിറ്റബിള്‍ പദ്ധതി തുടങ്ങി



പത്തനംതിട്ട: വള്ളിക്കോട്: യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനം ചാരിറ്റബിള്‍ പദ്ധതിയായി സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി. സെന്റ് മേരീസ് കത്തീഡ്രലില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ഡേവിഡ് പി.തങ്കച്ചന്‍ അധ്യക്ഷതവഹിച്ചു. ഇ.കെ. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഗീവര്‍ഗീസ് സഖറിയ, ഫാ. സാംസണ്‍ വര്‍ഗീസ്, ഫാ. റോയി ചാക്കോ, ജോസ് പനച്ചൂല്‍, ഷെവലിയാര്‍ കെ.വി. ജോര്‍ജ്, എന്‍.എസ്. ജോണ്‍, എന്‍.എം. വര്‍ഗീസ്, അജി സാമുവല്‍, ബിജു ബാബു, എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment