യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 9 September 2012

Ettu Nombu Perunnal concluded at St.Mary's JSO CAthedral Manarcad



ViewPhotos
മണര്‍കാട്: ദൈവമാതാവിന്റെ ജനനതിരുനാളിന്റെ ഭാഗമായി മണര്‍കാട് പള്ളിയില്‍ നടന്നുവന്ന എട്ടുനോമ്പാചരണം ശനിയാഴ്ച സമാപിച്ചു. രാവിലെ വലിയ പള്ളിയില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക്ക് മാര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക്‌ശേഷം കരോട്ടേ പള്ളി ചുറ്റി പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു. 1301 പറ അരിയുടെ പാചോറാണ് നേര്‍ച്ച വിളമ്പിനായി തയ്യാറാക്കിയത്. ദര്‍ശനത്തിന് തുറന്നുകൊടുത്ത കന്യാമറിയം ഉണ്ണിയേശുവിനെ വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപം 14ന് സന്ധ്യാപ്രാര്‍ത്ഥനയോടെ അടയ്ക്കും.

No comments:

Post a Comment