യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 9 September 2012

The famous Nadathurakkal held at Manarcad Cathedral



 
മണര്‍കാട്: വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നട തുറന്നു.വലിയ പള്ളിയിലെ പ്രധാന മദ്ബഹയിലെ ത്രോണോസിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെയും വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപമാണ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന 'നടതുറക്കല്‍' എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് നടക്കുന്നത. മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്‍ഥനക്കിടെയാണ് നട തുറന്നത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്.തിരുസ്വരൂപം ദര്‍ശിക്കുന്നതിനും ചടങ്ങില്‍ പങ്കെടുക്കുന്നതിനും രാവിലെ മുതല്‍തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. 14-ാം തിയ്യതി നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ 'നട' അടയ്ക്കും.

No comments:

Post a Comment