യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 2 October 2012

പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം


സെക്രട്ടറി - ദിപു പാലയ്ക്കന്‍ പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം വി. കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കൊപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.വൈസ് പ്രസിഡണ്ട്‌ സാജു കുറ്റിവേലില്‍ സ്വാഗതം ആശംസിച്ചു.സെക്രട്ടറി സാബു കോട്ടയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫാ ജയിംസ് ചാലപ്പുറം ട്രസ്റ്റിമാരായ മത്തായി തെക്കും മൂട്ടില്‍, മത്തായിമണപ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ - വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കൊപ്പ, വൈസ് പ്രസിഡണ്ട്‌ - ബിനു ഇടക്കുഴി ,സെക്രട്ടറി - ദിപു പാലയ്ക്കന്‍,ജോ.സെക്രട്ടറി - ജോമോന്‍ പടവെട്ടില്‍,ട്രഷറാര്‍ - പ്രേംസണ്‍ പാഴൂര്‍, ഓഡിറ്റര്‍-ഷാജി കാഞ്ഞിരംപറമ്പത്ത് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ പത്തംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.യൂത്ത് അസോസിയേഷന്‍ കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ്‌ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

No comments:

Post a Comment