യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 2 October 2012

മാര്‍തോമ ചെറിയ പള്ളി പെരുന്നാള്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി


കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയിലെ പരി. ബാവയുടെ ഓര്‍മപ്പെരുന്നാളിന്റെ പ്രധാന ദിവസങ്ങളില്‍ ഹൈറേഞ്ച് മേഖലയില്‍ നിന്നുള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ കോതമംഗലം ഒരുങ്ങി. 2, 3 തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പോലീസ് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ പള്ളി പരിസരത്തും നഗരത്തിലും ഏര്‍പ്പെടുത്തി. ഗതാഗത ക്രമീകരണവുമുണ്ട്. ഹൈറേഞ്ച് മേഖലയില വിവിധ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടക സംഘങ്ങള്‍ തിങ്കളാഴ്ച രാവിലെ പുറപ്പെടും. പ്രധാന ദിവസങ്ങളില്‍ 50 വനിതാ പോലീസടക്കം 500 പോലീസുകാരെ പള്ളി പരിസരത്തും നഗരത്തിലുമായി വിന്യസിക്കും. പള്ളി പരിസരത്ത് പോലീസിന്റെയും റവന്യൂ, നഗരസഭ എന്നിവയുടെയും കണ്‍ട്രോള്‍ റൂമുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. തിരക്ക് നിയന്ത്രിക്കാന്‍ പലഭാഗത്തും ബാരിക്കേഡുകള്‍ ഉപയോഗിക്കും. കിഴക്കു നിന്നും, ചേലാട്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാരപ്പെട്ടി എന്നീ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട സ്ഥലവും പാര്‍ക്കു ചെയ്യാന്‍ പാടില്ലാത്തയിടങ്ങളും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസ്സുകളും മറ്റു സ്വകാര്യ വാഹനം സഞ്ചരിക്കേണ്ട വിധവും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന രണ്ടു ദിവസങ്ങളിലും നഗരത്തിലൂടെ ഭാരവണ്ടികളുടെ ഗതാഗതം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഡിവൈഎസ്​പി എം.എന്‍. രമേശ്, സിഐമാരായ കെ. പി. ജോസ്, ഫേമസ് വര്‍ഗീസ്, ഫാ. മനുമാത്യു കാരിപ്ര എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment