യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 1 January 2013

കാരോള്‍ നൈറ്റ്‌ അവിസ്സ്മരണീയമായി ......

                                                                           View Photos....

അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്‍ കാഴ്ചവച്ച കാരോള്‍ നൈറ്റ്‌ 2012 ഡിസംബര്‍ 30 ന് അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്നു. കൊല്ലം ഭദ്രാസനാധിപനും യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖില മലങ്കര പ്രസിഡന്റും ആയ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ തെവൊദൊസിയൊസ് തിരുമേനി ഉദ്ഖാടനം  ചെയ്തു. അടൂര്‍ DYSP അനില്‍ ദാസ്‌ ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് യൂത്ത് അസോസിയേഷന്‍, സണ്‍‌ഡേ സ്കൂള്‍, വനിതാസമാജ പ്രവര്‍ത്തകര്‍ അവതരിപിച്ച കലാപരുപാടികള്‍ നടന്നു. വികാരി ഫാ.പോപ്സണ്‍ വര്‍ഗീസ്‌, സഹ വികാരി ഫാ.ഗീവര്‍ഗീസ് ബ്ലാഹേത് നേത്രുതം നല്‍കി.

No comments:

Post a Comment