ലോകമെങ്ങുമുള്ള
120 കോടി കത്തോലിക്കാ വിശ്വാസികളുടെ കാത്തിരിപ്പിനറുതി....... ബനഡിക്ട്
പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി അര്‍ജന്‍റീനയില്‍നിന്നുള്ള
കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോലിയോ സഭയുടെ 266ാമത് മാര്‍പാപ്പയായി
തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് പുറത്തുനിന്ന് പാപ്പയാകുന്ന ആദ്യ
വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെയാള്‍, ആദ്യ ജെസ്യൂട്ട്
സഭാഗം എന്നീ വിശേഷണങ്ങളോടെയാണ് 76കാരനായ ബെര്‍ഗോലിയോ സഭയുടെ
തലവനാകുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന എന്ന പേരിലായിരിക്കും അദ്ദേഹം
അറിയപ്പെടുക.ഈശോസഭാംഗമായ ബെര്‍ഗോഗ്ളിയോ 1936ല്‍ ബ്യൂണസ് അയേഴസിലാണ്
ജനിച്ചത്. 1969ല്‍ വൈദികനായി. 1992ല്‍ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
2001ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്.
2005ലെ കോണ്‍ക്ളേവില്‍ ബെനഡിക്ട് പതിനാറാമന് പിന്നില്‍ രണ്ടാമനായി ഇദ്ദേഹം
എത്തിയിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തപ്പെട്ടു.
No comments:
Post a Comment