യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 19 March 2013

യാക്കോബായ സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ നിന്നും പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉപവാസത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ ബാവ എത്തിയില്ല.  യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട ആരാധനാ സ്വാതന്ത്ര്യം ഓര്‍ത്തഡോക്‌സ് സഭ നിഷേധിക്കുകയാണെന്ന് ധര്‍ണയില്‍ സംസാരിച്ച എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത പറഞ്ഞു. ആരാധനാലയങ്ങള്‍ പൂട്ടിയിടുകയല്ല തുറന്നിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്. സഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും പലവട്ടം ചര്‍ച്ച ചെയെ്തങ്കിലും അടി കിട്ടിയതല്ലാതെ ഒരു കാര്യവും നടന്നിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ വരെ പൊലീസ് കേസെടുക്കുകയാണ്. ഏത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കും സഭ തയ്യാറായിട്ടും കോടതി വിധികളുണ്ടായിട്ടും മറുവിഭാഗത്തിന് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഇവാനിയോസ്, ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ സേവോറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, സഭാട്രസ്റ്റി തമ്പു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
മോര്‍ കൂറിലോസ്‌ എത്തിയത്‌ ശസ്‌ത്രക്രിയാ മുറിയില്‍നിന്ന്‌
തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭ നേരിടുന്ന അവഗണനയ്‌ക്കെതിരേ പ്രതികരിക്കാന്‍ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപോലീത്ത എത്തിയത്‌ ശസ്‌ത്രക്രിയാ മുറിയില്‍ നിന്ന്‌. ഇന്നലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസിന്‌ ശസ്‌ത്രക്രിയ നിശ്‌ചയിച്ചിരുന്നതാണ്‌. ആശുപത്രി അധികൃതരുടെ വിലക്ക്‌ അവഗണിച്ചാണ്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ എത്തിയത്‌. വിദേശ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം പസഫിക്ക്‌ ഐലന്‍ഡിലെ എയര്‍പോര്‍ട്ടില്‍ തെന്നിവീണ്‌ കാലിന്‌ സാരമായി പരുക്കേറ്റിരുന്നു. തിരികെ നാട്ടിലെത്തിയ അദ്ദേഹത്തെ നേരെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

No comments:

Post a Comment