യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 17 March 2013

സര്ക്കാരില് നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് മനുഷ്വത്വം : ശ്രേഷ്ഠ കാതോലിക്ക ബാവ.

പിറവം. സര്ക്കാരില്  നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് നീതിയും മനുഷ്വത്വവും ആണന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. ഓരോ യാക്കോബായ പള്ളിയിലും ഓരോരുത്തരെകൊണ്ട് കേസ് കൊടുപ്പിച്ചു പൂട്ടിക്കുക എന്നതാണ് ഓര്ത്തഡോക്സ് പക്ഷത്തിന്റെ അജണ്ട. ഇതിനു സര്ക്കാര് കൂട്ട് നില്ക്കുന്നു. സര്ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പിറവത്ത് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. പൂട്ടി കിടക്കുന്ന പള്ളികൾ ഇരു വിഭാഗത്തിനും സമയ ക്രമം അനുവതിച്ചു തുറക്കാൻ സര്ക്കാര് തീരുമാനം എടുക്കണം . ഈസമരം സര്ക്കാരിനുള്ള ശക്തമായ താക്കീതാണ്. സെക്രട്ടെറിയേറ്റിനു  മുൻപിൽ നടക്കുന്ന ഉപവാസ സമരം സര്ക്കാരിനുള്ള നോട്ടിസ് ആണ്. ഓര്ത്തഡോക്സ് വിഭാഗത്തിനു നിയമപരമായി ലഭിക്കാത്ത അവകാശങ്ങൾ പുറം വാതിലിലൂടെ ലഭ്യമാക്കുന്നതിനു വേണ്ടി സര്ക്കാര് ചര്ച്ചകളെ ഉപയോഗപെടുത്തുകയാണന്നും ബാവ പരഞ്ഞു.
പിറവം ഇലക്ഷൻ കഴിയുമ്പോൾ സഭയിലെ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞവർ ഇലക്ഷൻ കഴിഞ്ഞ വൈകുന്നേരം ആയപോൾ പഴംതോട്ടം പള്ളിയില പോലീസി നെ ഉപയോഗിച്ച് തള്ളി ചതചു. 2 ദിവസം മാമാലശ്ശേരി പള്ളിക്കുമുന്പിൽ ഇടവക ജനം പ്രാര്ത്ഥനയഞ്ഞ്ജം നടത്തുകയും 9 ദിവസം വികാരി നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടു സര്ക്കാര് തിരിഞ്ഞു നോക്കിയില്ലന്നും അധ്യക്ഷ പ്രസംഗത്തിൽ ഇടവക മെത്രാപ്പോലിത്ത മാത്യൂസ്‌ മോര് ഈവാനിയോസ് പറഞ്ഞു.
സഭയോടുള്ള സര്ക്കാരിന്റെ നീതി നിഷേധത്തെ പൊതു സമൂഹത്തിൽ വെളിപെടുത്തെണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നത് കൊണ്ടാണ് തിരുവനന്തപുരത്തു സെക്രട്ടെറിയേറ്റിനു  മുൻപിൽ ശ്രേഷ്ഠ കാതോലിക്ക ബാവയും അബി. മെത്രപ്പോലിത്തമാരും വൈദീകരും ഉപവാസം അനുഷ്ടിക്കുന്നത്. എന്നിട്ടും നീതി ലഭിക്കുന്നില്ല എങ്കിൽ കോട്ടയത്ത് വച്ച് വിശ്വാസികളുടെ മഹാ സമ്മേളനം നടത്തുമെന്നും സ്വാഗത പ്രസംഗം നടത്തികൊണ്ട് അഭി കുരിഅക്കൊസ് മോര് തെയോഫിലാസ് മെത്രാപ്പോലിത്ത പറഞ്ഞു. 
വടക്കാൻ മേഖലകളിലെ പള്ളികളിൽ ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ യാക്കോബായ വിശ്വാസികൾ പീടിപ്പിക്കപെടുകയാണന്നു മുഖ്യപ്രഭാഷണം നടത്തിയ സുന്നഹദോസ് സെക്രട്ടറി ഡോ ജോസഫ്‌ മോര് ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 4 ശതമാനം വരുന്ന യാക്കോബായ വിശ്വാസികൾ പുതുപ്പള്ളിയിൽ വേറെ പള്ളി വച്ച് പിരിഞ്ഞത് സമാധാനത്തെ കരുതിയാണന്നും അത് മുഖ്യമന്ത്രിക്ക് അറിയാവുന്നതാനന്നും മെത്രാപ്പോലിത്ത പറഞ്ഞു. 
അഭി തോമസ്‌ മാര് തീമോത്തിയോസ് , അഭി ഏലിയാസ് മാര് അത്താനാസിയോസ്, അഭി പൌലോസ് മാര് ഐറേനിയോസ് , അഭി സഖറിയ മാര് പോളിക്കാര്പ്പാസ് , അഭി മാത്യൂസ്‌ മാര് അന്തീമോസ് , അഭി യാക്കോബ് മോര് അന്തോണിയോസ് , അഭി കുരിഅകൊസ് മാര് യൗസെഭിയൊസ് , അഭി കുര്യാക്കോസ്  മാര് ഈവാനിയോസ് ,വന്ദ്യ കുര്യാക്കോസ് മൂലയില കോര എപ്പിസ്ക്കോപ്പ , വന്ദ്യ ബേബി ചാമക്കാല കോര എപ്പിസ്ക്കോപ്പ , സഭ സെക്രട്ടറി ജോർജ് മാത്യു തെക്കെതലക്കൾ എന്നിവര് സംസാരിച്ചു . 
നേരത്തെ പിറവം എം കെ എം സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത അവകാശ പ്രഖ്യാപന റാലി അഭി മാത്യൂസ്‌ മോര് ഈവാനിയോസ് ഫ്ലാഗ് ഓഫ്‌ ചൈതു. അഭി മാത്യൂസ്‌ മോര് അന്തീമോസ് , അഭി കുര്യാക്കോസ് മോര് ഈവാനിയോസ് സഭ ട്രസ്റ്റി തമ്പ് ജോർജ് തുകലാൻ , വന്ദ്യ തോമസ്‌ പനിചിയിൽ കോര് എപ്പിസ്കോപ്പ , വന്ദ്യ തോമസ്‌ കുപ്പമലയിൽ കോര്  എപ്പിസ്ക്കോപ്പ , വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടിൽ കോര്  എപ്പിസ്ക്കോപ്പ , ഫാ എൽദോസ് കക്കാടാൻ,ഫാ വർഗീസ്‌ പുല്യട്ടേൽ  ഫാ വർഗീസ്‌ പനചിയിൽ  , ഫാ ലാല്മോൻ പട്ടരുമഠം , ഫാ സന്തോഷ തെറ്റാലിൽ എന്നിവര് റാലിക്ക് നേതൃത്വം നൽകി.

No comments:

Post a Comment