യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 9 June 2013

ഫാ. ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക്

കാലടി: യാക്കോബായ സുറിയാനി സഭയിലെ മുതിര്‍ന്ന വൈദികനായ ഫാ. ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക്. തിങ്കളാഴ്ച രാവിലെ 7ന് പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്ഥാനാഭിഷേക ചടങ്ങിന് കാര്‍മികത്വം വഹിക്കും.

നടുവട്ടം സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. ഇട്ടൂപ്പ് ആലുക്കല്‍. ആവണംകോട് ആലുക്ക പുതുശേരി വീട്ടില്‍ ഗീവര്‍ഗീസിന്റെയും കുഞ്ഞാളച്ചിയുടേയും മകനാണ്.


ഹെഡ്മാസ്റ്ററായി വിരമിച്ച ഫാ. ഇട്ടൂപ്പ് ആലുക്കല്‍ എഴുത്തുകാരന്‍, സുവിശേഷ പ്രാസംഗികന്‍, ധ്യാനഗുരു തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനാണ്. പൗരസ്ത്യ സുവിശേഷ സമാജം എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ സെക്രട്ടറി, ഓള്‍ കേരള അണ്‍ റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, അങ്കമാലി മേഖലാ സുവിശേഷ സംഘം കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment