കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ്
മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത വൈദികസ്ഥാനം ഏറ്റിട്ട് 50 വര്‍ഷവും
65-ാം പിറന്നാളും ജൂലായ് 11ന് പിന്നിടുകയാണ്. അതിനോടനുബന്ധിച്ച് 10ന്
വൈകീട്ട് 6ന് കോട്ടയം ശാസ്ത്രി റോഡിലുള്ള സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍
പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി മിഖായേല്‍ മാര്‍
ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (അത്താണി ലബാനോന്‍) കുര്‍ബാന
അര്‍പ്പിക്കും. പാത്രിയര്‍ക്കീസ് ബാവാ കല്പിച്ചുനല്‍കിയിരിക്കുന്ന
സ്ഥാനചിഹ്നം അണിയിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ്
മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
No comments:
Post a Comment