യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 8 July 2013

മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ പള്ളി കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കം

Patriarchal delegate Mor Chrysostomos Michael Shamaoun (Lebanon) to participate in the Consecration of St. Thomas Jacobite Syrian Orthodox Church, Manthalir on 12th & 13th July 2013
*************************************
മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ പള്ളി കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കം
പത്തനംതിട്ട/പന്തളം: മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് ഘോഷയാത്രയോടെ തുടക്കമായി. ദീപശിഖ, പതാക, കൊടിമര ഘോഷയാത്രകളാണ് ഞായറാഴ്ച വൈകീട്ട് നടന്നത്. അടൂര്‍ എം.എം.ഡി.എം. ദയറായില്‍ നിന്ന് ദീപശിഖാ ഘോഷയാത്രയും മഞ്ഞനിക്കര ദയറായില്‍ നിന്ന് പാത്രിയാര്‍ക്കാപതാകാ ഘോഷയാത്രയും പുതുവാക്കല്‍ കുരിശടിയില്‍ നിന്ന് കൊടിമരഘോഷയാത്രയും നടന്നു. ജൂലായ് 12ന്, 5 മണിക്ക് പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. ഇടവക നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സുവനീര്‍ പ്രകാശനം മന്ത്രി കെ.സി.ജോസഫും നിര്‍വഹിക്കും. 6.30 മുതല്‍ കൂദാശയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ നടക്കും.

No comments:

Post a Comment