യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 10 July 2013

തീമോത്തിയോസ്‌ തിരുമെനിയുടെ വൈദീക ജൂബിലി ആഘോഷിചു.

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്ത്രാപ്പൊല്ലീത്ത ആയ അഭിവന്ദ്യ തോമസ്‌ മോർ തീമൊത്തീയോസ്‌ തിരുമേനിയുടെ വൈദീക ജൂബിലിയും, പിറന്നാൾ ആഘോഷവും കോട്ടയം സെന്റ്‌ ജോസെഫ്‌ കത്ത്രീഡലിൽ നടന്നു. പാത്രിയർക്കാ പ്രെതിനിധി അഭി: ശെമവൂൻ ക്രിസോസ്റ്റം വി: കുർബാന അർപ്പിചു. തുടർന്നു നടന്ന പൊതു സം മ്മേളനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഭയിലെ അഭിവന്ദ്യ പിതാകന്മാർ തിരുമേനിക്‌ ആശംസകൾ അർപ്പിചു സംസാരിചു.

No comments:

Post a Comment