യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 11 July 2013

മാന്തളിര്‍ സെന്റ്‌തോമസ് യാക്കോബായ പള്ളി കൂദാശ ഇന്ന്.....

പന്തളം: മാന്തളിര്‍ സെന്റ്‌തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ശതോത്തര സുവര്‍ണ്ണജൂബിലിയാഘോഷവും ദേവാലയ കൂദാശയും വെള്ളിയാഴ്ച നടക്കും.3ന് സ്വീകരണ ഘോഷയാത്രയുണ്ടാകും.5ന് പൊതുസമ്മേളനം, കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും.

ഇടവക പണിതുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. മന്ത്രി കെ.സി.ജോസഫ് സുവനീര്‍ പ്രകാശനം നടത്തും.


6.30ന് ദേവാലയത്തിന്റെ മൂറോന്‍ കൂദാശ ഒന്നാംഘട്ടം നടക്കും. ശനിയാഴ്ച 8ന് മൂറോന്‍ കൂദാശ രണ്ടാംഘട്ടം, മൂന്നിന്മേല്‍ കുര്‍ബാന, 10.30 ന് ഇടവക ദിനാഘോഷം, 12.15 ന് സ്‌നേഹവിരുന്ന്. ഞായറാഴ്ച 8ന് കുര്‍ബാന.


No comments:

Post a Comment