യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 12 July 2013

അന്ത്യോഖ്യാ പ്രെതിനിധിക്‌ അടൂരിൽ സ്വീകരണം നൽകി.

അടൂർ: പരിശുദ്ധ അന്ത്യോഖ്യാ പ്രെതിനിധി അഭിവന്ദ്യ മീഖായേൽ ശെമവൂൻ മോർ ക്രിസോസ്റ്റം തിരുമേനിക്‌ അടൂരിൽ സ്വീകരണം നൽകി. അടൂരിൽ എത്തിയ തിരുമേനിയെ യൂഹാനോൻ മോർ മീലത്തിയോസ്‌, മത്യൂസ്‌ മോർ തെവൊദോസിയോസ്‌, അടൂർ നഗരസഭാ ചെയർ മാൻ ഉമ്മൻ തോമസ്‌, അടൂർ മോർ ഇഗ്ന്നാത്തിയോസ്‌ യാക്കോബായ പള്ളി അസ്സി:വികാരി ഫാ.ഗീവർഗ്ഗീസ്‌ ബ്ലാഹേത്ത്‌, പള്ളി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിചു.

No comments:

Post a Comment