
പന്തളം: മാന്തളിര്‍ യാക്കോബായ സുറിയാനി പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷ സമാപനവും പുതിയതായി പണിത പള്ളിയുടെ കൂദാശയും നടന്നു. കൂദാശയുടെ ഒന്നാംഘട്ടത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനവും കത്തീഡ്രല്‍ പ്രഖ്യാപനവും പാത്രിയര്‍ക്കീസ് ബാവയുടെ ശ്ലൈഹിക പ്രതിനിധി ലംബനാന്‍ ബിഷപ്പ് മാര്‍ ക്രിസോസ്റ്റമോസ് മിഖായേല്‍ ശെമവൂന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇരുളില്‍ കഴിയുന്നവര്‍ക്ക് വെളിച്ചം പകരാന്‍ മനുഷ്യരുടെ സല്‍കര്‍മ്മങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ക്രിസ്തുവിനെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ നക്രിസ്തീയജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മോര്‍ ഗ്രിഗോറിയോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇടവക പണിതു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. തോമസ് മോര്‍ തീമോത്തിയോസ് സുവനീര്‍ പ്രകാശനം ചെയ്തു.
പാത്രിയര്‍ക്കീസ് ബാവയില്‍നിന്ന് കമാന്‍ഡര്‍ സ്ഥാനം ലഭിച്ച പി.ജി.വര്‍ഗീസിനെ അഡ്വ. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ. അനുമോദിച്ചു.
സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് , ഗീവര്‍ഗീസ്മാര്‍ അത്താനാസിയോസ് , കൊല്ലം ഭദ്രാസനത്തിലെ മാത്യൂസ് മാര്‍ തേവോദോസിയോസ് , ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലയിലെ കുര്യാക്കോസ് മാര്‍ ഈവാനിയോസ്, മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, നിരണം ഭദ്രാസനത്തിലെ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, മലബാര്‍ ഭദ്രാസനത്തിലെ സഖറിയാസ് മാര്‍ പോളികാര്‍പ്പോസ്, മുന്‍ എം.എല്‍.എ. കെ.സി.രാജഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആര്‍.പ്രമോദ്കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ആര്‍.അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശശികലാ സുരേഷ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, ഗ്രാമപ്പഞ്ചായത്തംഗം ലീലാമ്മ ഉമ്മന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉളനാട് ഹരികുമാര്‍, മാന്തുക എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ.വി.സോമരാജന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി മന്ദിരത്തിന്റെ ശിലയുടെ ആശീര്‍വാദം മോര്‍ ക്രിസോസ്റ്റമോസ് മിഖായേല്‍ ശെമവൂന്‍ മെത്രാപ്പോലീത്തയും മൊമെന്റോ വിതരണം മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും നിര്‍വഹിച്ചു. ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് സ്വാഗതവും വികാരി ഫാ. ഗീവര്‍ഗീസ് സഖറിയ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണഘോഷയാത്രയും നടന്നു.
No comments:
Post a Comment